മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിന്റ ഓഫീസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2023-24 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനോദ്‌ഘാടനംപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോളി ജോൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്.കെ.ഒ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോഷ്‌നി ബിജു,കെ.കെ.നാരായണൻ, രശ്മി മോൾ.കെ.വി, സൗമ്യ വിജയൻ, ജൂലി.കെ.വർഗീസ്,സാബു ബെഹനാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.