മാന്നാർ:എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1267ാം നമ്പർ ഗ്രാമം ശാഖ വക ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഒന്നാമത് ഗ്രാമം ശ്രീനാരായണ കൺവെൻഷൻ നാളെ ആരംഭിക്കും. നാളെ വൈകിട്ട് 6 .45 ന് ആശാപ്രദീപ് കോട്ടയവും 18 ന് വൈകിട്ട് 6. 30ന് സൗമ്യ അനിരുദ്ധ് കോട്ടയവും പ്രഭാഷണം നടത്തും. സമാപന സമ്മേളനം 19 ന് വൈകിട്ട് 4.30ന് യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. മുതിർന്ന ശാഖ അംഗങ്ങളെയും എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിക്കും. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെയർമാൻ കെ എം ഹരിലാൽ ഉളുന്തി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, പി.ബി സൂരജ്, ഹരി പാലമൂട്ടിൽ, പുഷ്പ ശശികുമാർ ,രാധാകൃഷ്ണൻ പുല്ലാമഠം, അനിൽകുമാർ ടി. കെ, രാജേന്ദ്രപ്രസാദ് അമൃത, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ സുജാതനുന്നു പ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് ,മേഖലാ ചെയർമാൻ ബിനു ബാലൻ,കൺവീനർ രവി .പി കളീയ്ക്കൽ, വനിതാ സംഘം മേഖല കൺവീനർ ലത സുകുമാരൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രസന്ന പ്രഭാകരൻ എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് പ്രസന്നൻ പത്മാലയം സ്വാഗതവും സെക്രട്ടറി ജി. സുകുമാരൻ നന്ദിയും പറയും. ഞായറാഴ്ച വൈകിട്ട് 9ന് തിരുവാതിരം. തിങ്കളാഴ്ച വൈകിട്ട് 9 ന് കുത്തിയോട്ട പാട്ടും ചുവടും. 19 ന് 6.30 ന് സ്‌പെഷ്യൽ പഞ്ചാരിമേളം. 7ന് എം.ജി യൂണിവേഴ്‌സിറ്റി കലാതിലകം അമലു ശ്രീരംഗും സംഘവും അവതരിപ്പിക്കുന്ന നടന വിസ്മയം 2024 നടക്കും. പ്രതിഷ്ഠാ വാർഷിക വിശേഷാൽ പൂജകൾ ബി.കലാധരൻ തന്ത്രിയുടെയും ക്ഷേത്ര ശാന്തി ഗോപിക്കുട്ടന്റെയും നേതൃത്വത്തിൽ നടക്കുമെന്ന് ശാഖ പ്രസിഡന്റ് പ്രസന്നൻ പത്മാലയവും സെക്രട്ടറി ജി.സുകുമാരനും അറിയിച്ചു.