മാന്നാർ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്ര സന്ദർശനത്തിന് മാന്നാർ യൂണിയൻ ഗ്രാമം മേഖലയിലെ വിവിധ ശാഖകൾ തീരുമാനിച്ചു. 2708ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖയിൽ കൂടിയ ഗ്രാമം മേഖല നേതൃയോഗത്തിലാണ് തീരുമാനം. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉളുന്തി ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ബിനു ബാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ അനിൽ. പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠം, പി.ബി സൂരജ്, പുഷ്പശശികുമാർ, ടി.കെ അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, മേഖല വൈസ് ചെയർമാൻ ജയലാൽഉളുന്തി, ട്രഷറർ സുധർമ സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ, കൺവീനർ ബിനുരാജ്, വനിതാ സംഘം മേഖല കൺവീനർ ലതാ സുകുമാരൻ, എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ രവി. പി കളീയ്ക്കൽ സ്വാഗതവും വനിതാ സംഘം മേഖല ചെയർ പേഴ്‌സൺ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.