church

ചെങ്ങന്നൂർ: മുറിയായിക്കര യൗസേപ്പ് പിതാവിന്റെ ചാപ്പലിൽ മരണ തിരുനാൾ 17 മുതൽ 19 വരെ നടത്തും. 17ന്ന് വൈകിട്ട് 5ന് കുരിശിന്റെ വഴി. 5.45 ന് കൊടികയറ്റം തുടർന്ന് ദിവ്യബലി, വചനപ്രഘോഷണം, കാഴ്ച്ച സമർപ്പണം, 18ന് വൈകിട്ട് 4.45 ന് കുരിശിന്റെ വഴി, 5ന് ദിവ്യബലി തുടർന്ന് വചന പ്രഘോഷണം. കാഴ്ച്ച സമർപ്പണം, തിരുന്നാൾ പ്രദക്ഷിണം. 19ന് രാവിലെ 8.30ന് പുതിയ ദേവാലയത്തിന്റെ കട്ടിള ആശീർവാദം വനവാതുക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തും. 10.30 ന് ദിവ്യബലി തുടർന്ന് വചനപ്രഘോഷണം, കാഴ്ച്ച സമർപ്പണം. ഉച്ചയ്ക്ക് 12.30 മുതൽ നേർച്ചസദ്യ.