കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ. എ.നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബി. എസ്. കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.വി.എസ്..ജിജിത്ത്, അദ്ധ്യാപക അനദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.