daily

പത്തനംതിട്ട : പ്ലാസ്റ്റിക്ക് സാധനങ്ങൾ അറവുശാലയ്ക്ക് സമീപം കത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചു. കെട്ടു കണക്കിന് പ്ലാസ്റ്റിക്കുകളാണ് കത്തിക്കുന്നതിന് വേണ്ടി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നതെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി പറഞ്ഞു. ഇനിയും കത്തിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. അംഗങ്ങളായ അഡ്വ.എ.സുരേഷ് കുമാർ, എം.സി.ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ.അർജുനൻ , അഖിൽ അഴൂർ ,അംബിക വേണു, ആൻസി തോമസ് എന്നിവരും ഉണ്ടായിരുന്നു.