അയിരൂർ: അയിരൂർ ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ക്ഷേമനിധി അംഗങ്ങളുടെ കുടിശ്ശിക നിവാരണവും ഓൺലൈൻ വിവര ശേഖരണവും നടന്നു. ഗ്രാമസേവാസമിതി പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്ഷേമനിധി ഓഫീസർ ബിസ്മി, എ. വി. അശോകൻ, മോഹൻകുമാർ കുളങ്ങര, ഉഷ ശിവപ്രകാശ്, സബിത എന്നിവർ പ്രസംഗിച്ചു.