
തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയും റോഡ് ഷോയും ഇന്ന് തിരുവല്ല അസംബ്ലി മണ്ഡലത്തിൽ നടക്കും. പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മുഖാമുഖം രാവിലെ 8.30ന് വെണ്ണിക്കുളത്ത് ആരംഭിക്കും. 9ന് മല്ലപ്പള്ളി ട്രിനിറ്റി ഹാളിലും 9.30ന് കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 10.30ന് തിരുവല്ല ഗവ.എംപ്ലോയിസ് സഹകരണ ബാങ്ക് ഹാളിലും 11.30ന് നെടുമ്പ്രം മലയിത്ര എസ്എൻ.ഡി.പി ഹാളിലും 2ന് പെരിങ്ങര ഇളമൺ ഹെറിറ്റേജിലും 2.30ന് കടപ്ര ജോർജ് കുട്ടിയുടെ ഭവനത്തിലും 3ന് നിരണം വൈ.എം.സി.എ ഹാളിലുമാണ് മുഖാമുഖം പരിപാടി. തുടർന്ന് വൈകിട്ട് 4ന് പരുമലയിൽ നിന്ന് തിരുവല്ലയിലേക്ക് റോഡ് ഷോ ആരംഭിക്കും. കടപ്ര, പൊടിയാടി, പെരിങ്ങര, അഴിയിടത്തുചിറ, വേങ്ങൽ, ഇടിഞ്ഞില്ലം, മുത്തൂർ, കിഴക്കൻമുത്തൂർ, കവിയൂർ, മനക്കച്ചിറ, കുറ്റൂർ, തിരുമൂലപുരം എന്നിവിടങ്ങളിലൂടെ വൈകിട്ട് തിരുവല്ല ടൗണിൽ സമാപിക്കും.
പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കും സംവരണ - സംരക്ഷണ നിയമം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. എം.പിയായാൽ അതിനായി ഇടപെടലുകൾ നടത്തും.
ഡോ.ടി.എം.തോമസ് ഐസക്
എൽ.ഡി.എഫ് സ്ഥാനാർത്ഥി