water

തിരുവല്ല : ജലഅതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങൾ ശ്രദ്ധാപൂർവം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടർ അതോറിട്ടി. പൊതുടാപ്പുകളിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കൽ, പൊതുപൈപ്പിൽ നിന്ന് വെള്ളം ചോർത്തൽ, ഗാർഹിക കണക്ഷനുകളിൽ മീറ്റർ പോയിന്റിൽ നിന്നല്ലാതെ വെളളം ശേഖരിക്കൽ, പൊതു ടാപ്പിൽ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകൽ, തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. കുടിവെളളം പാഴാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 25000 രൂപ വരെ പിഴ ഈടാക്കും. ഗാർഹിക കണക്ഷനുകളിൽ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്.