
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനത്തിൽ നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ഡി ഫാം, ബി ഫാം, എം.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40. ഒരു ഒഴിവ്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ 25ന് തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. 26ന് രാവിലെ 10 ന് തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ : 04682 382020,8281712437.