തിരുവല്ല: ഓട്ടോ, ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.വിശ്വംഭരൻ, പി.എം.ശശി, എ.സുഭാഷ്, സിബി തെങ്ങേലി, ടി.അജിത് കുമാർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക്കിന്റെ വിജയത്തിനായി കുടുംബസമേതം തൊഴിലാളികളെല്ലാം സജീവമായി രംഗത്തിറങ്ങാൻ കൺവെൻഷൻ തീരുമാനിച്ചു. വിപുലമായ പ്രചരണ പരിപാടികളും സംഘടിപ്പിക്കും.