
പന്തളം : വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ആന്റോ ആന്റണി ഇന്നലെ പന്തളത്തും പരിസരങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. മണികണ്ഠനാൽത്തറ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ആന്റോ ആന്റണി പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, ആർ.എസ്.പി ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.ശിവകുമാർ , ഡി.സി.സി സെക്രട്ടറിമാരായ എം.ജി.കണ്ണൻ, അഡ്വ.ഡി.എൻ തൃദീപ്, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, മണ്ഡലം പ്രസിഡന്റുമാരായ രാജു സക്കറിയ, ഷെറീഫ്, സണ്ണി കെ.എബ്രാഹാം, മനോജ് കുരമ്പാല, ഷാജഹാൻ, ജി.അനിൽകുമാർ, എം.ജി.രമണൻ, നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, റഹീം, അഡ്വ.ബിജുലാൽ, പ്രകാശ് ജോൺ, മഞ്ജു വിശ്വാനാഥ്, ലാലി ജോൺ, വസന്ത ശ്രീകുമാർ, അനിത ഉദയൻ, ശാന്തി സുരേഷ്, ഷീബ വർഗീസ്, സുധ അച്ചുതൻ, സുനിത വേണു, സുലൈമാൻ, രഘു പെരുംമ്പുളിയ്ക്കൽ ജ്യോതിഷ്, ഉമ്മച്ചൻ, തോമസ് ടി.വർഗിസ്, സോളമൻ വരവുകാലായിൽ ,ബിജു മങ്ങാരം തുടങ്ങിയവർ പ്രസംഗിച്ചു. മണികണ്ഠനാൽത്തറയിൽ നിന്ന് എം.എം ജംഗ്ഷൻ വരെ റോഡ് ഷോ നടത്തി.