പത്തനംതിട്ട : പമ്പയിൽ ശബരിമല തീർത്ഥാടകനെ മരിച്ച നിലയിൽ കണ്ടെത്തി. നീലഗിരി സ്വദേശി രാജപ്പനാണ് (40)​ മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് കൊച്ചുപാലത്തിന് സമീപം പമ്പാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.