daily
ഓമല്ലൂർ വയൽ വാണിഭത്തോട് അനുബന്ധിച്ച് പന്നിയാലി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ട്

ഓമല്ലൂർ : വയൽ വാണിഭത്തിൽ രണ്ടാം ദിവസമായ ഇന്നലെ ഓമല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച മികവ് ’ ശ്രദ്ധേയമായി. ഓമല്ലൂർ മഹാദേവനും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും ശരത് മോഹൻ ഇടത്തിട്ടയുടെ വൺമാൻ ഷോയും നടന്നു. മുട്ടക്കോഴി വളർത്തൽ പരിശീലനത്തിന്റെ ഭാഗമായുള്ള മൃഗസംരക്ഷണ സെമിനാർ നടന്നു. ഡോ.ദിവ്യ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 5.30 മുതൽ മലയാള കവിതകളുടെ പാട്ടുത്സവം ചൊല്ലരങ്ങ് നടക്കും. കവി സുമേഷ് കൃഷ്ണനാണ് ചൊല്ലരങ്ങ് അവതരിപ്പിക്കുന്നത്. ഭാഷാദ്ധ്യാപക സമന്വയവേദിയുടെ സഹകരണത്തോടെയാണ് ചൊല്ലരങ്ങ്‌. തുടർന്ന് മൂകാഭിനയം, തിരുവാതിര, ഗാനമാലിക എന്നീ പരിപാടികളും നടക്കും. നാളെ വൈകിട്ട് അഞ്ച്‌ മുതൽ ഓമല്ലൂർ ആര്യഭാരതി സ്കൂൾ അങ്കണത്തിൽ ഡോഗ് ഷോ നടക്കും.