swami
അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ പ്രധാനവേദിയുടെ പന്തലിന്റെ കാൽനാട്ടുകർമ്മം തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് നിർവഹിക്കുന്നു

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വേരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40 -ാമത് അഖില ഭാരത ഭാഗവത മഹാസ ത്രത്തിന്റെ പ്രധാന വേദിയുടെ പന്തലിന്റെ കാൽനാട്ടുകർമ്മം തുകലശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദജി മഹാരാജ് നിർവഹിച്ചു. തന്ത്രി കൊച്ചുരില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭൂമിപൂജയ്ക്കുശേഷം ഭാഗവത സത്രസമിതി ചെയർമാൻ അഡ്വ.ടി.കെ ശ്രീധരൻ നമ്പൂതിരി, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, ജനറൽ കൺവീനർ പി.കെ.ഗോപിദാസ്, പ്രമോദ് ചേപ്പിലയിൽ, ശ്രീനിവാസ് പുറയാറ്റ്, ഒ.കെ.ഭദ്രൻ, നരേന്ദ്രൻ ചെമ്പകവേലിൽ, മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ.ആർ. ശൈലജ, പ്രീതി ആർ.നായർ, എസ്. വേണുഗോപാൽ, ടി.പി.രഘുനാഥ്, യജ്ഞാചാര്യൻ അശോക് ബി.കടവൂർ, വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഈമാസം 31 മുതൽ ഏപ്രിൽ 11 വരെയാണ് അഖിലഭാരത ഭാഗവത മഹാസത്രം നടക്കുന്നത്.