മല്ലപ്പള്ളി : മലമ്പാറ കോളനിക്ക് സമീപം തീ പടർന്നു. ക്രഷർ യൂണിറ്റിനോടനുബന്ധിച്ച ഭൂമിയിലാണ് തീ പടർന്നത്. റബർ പുരയിടത്തിലും തിരിശായി കിടന്ന ഒരേക്കർ ഭൂമിയിലെ അടിക്കാടുകളും ഉണങ്ങിയ മരങ്ങളുമാണ് കത്തിയമർന്നത്.റാന്നിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സംഘമാണ് തീ അണച്ചത്.താലൂക്ക് പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന തീ പിടിത്തം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുണ്ട്. താലൂക്ക് ആസ്ഥാനത്ത് അഗ്നിരക്ഷാസേനാ യൂണിറ്റ് വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.