പത്തനംതിട്ട : മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരകേന്ദ്രങ്ങളായ അടൂരും തിരുവല്ലയിലും ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി എക്സൈസിന്റെ റിപ്പോർട്ട്. ഗതാഗത സൗകര്യവും ആവശ്യക്കാരുടെ എണ്ണം കൂടുന്നതുമാണ് ഇതിന് കാരണം. ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരാണ് ലഹരിക്കേസുകളിലെ പ്രതികളിലധികവും. പ്രൊഫഷണൽ കോളേജുകളിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികളും ലഹരി മാഫിയയുടെ കണ്ണികളാകുന്നു.
ജില്ലയിലെ അഞ്ച് എക്സൈസ് സർക്കിളുകളിൽ നിന്നുള്ള പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നു. രഹസ്യവിവരങ്ങൾ അനുസരിച്ചുള്ള പരിശോധനയ്ക്ക് പുറമേ പ്രധാന ആഘോഷങ്ങൾക്കും പ്രത്യേക പരിശോധന നടത്താറുണ്ട്. ഇത്തരം പരിശോധനയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിലെ എക്സസൈസ് സർക്കിളുകൾ : 5
പത്തനംതിട്ട, അടൂർ, റാന്നി, തിരുവല്ല, മല്ലപ്പള്ളി.
റേഞ്ച് ഒാഫീസുകൾ : 7
പത്തനംതിട്ട, അടൂർ, കോന്നി, ചിറ്റാർ, റാന്നി, മല്ലപ്പള്ളി, തിരുവല്ല
2022, 2023, 2024 (ഫെബ്രുവരി വരെ) വർഷങ്ങളിൽ
ചാർജ് ചെയ്ത വിവിധ കേസുകൾ
അബ്കാരി കേസ് : 1547, 1450, 330
എൻ.ഡി.പി.എസ് (ലഹരിക്കേസ്) : 309, 555, 127
കോഡ്പ കേസ് (പുകയില ഉൽപ്പന്നങ്ങൾ): 11109, 9643 , 1542
" പുതുതലമുറ തന്നിലേക്ക് ഒതുങ്ങുകയാണ്. പ്രവർത്തനങ്ങൾ കുറവാകുന്നു. മറ്റ് ജില്ലകളെ വച്ച് നോക്കിയാൽ ഇവിടെ കേസുകൾ കുറവാണ്. പിടിക്കപ്പെടുന്ന കേസുകളധികവും നഗരപ്രദേശങ്ങളിലാണ്.
വി.എ.സലിം
(അസി. എക്സൈസ് കമ്മിഷണർ)