kodiyattu

ശബരിമല: ശബരിമല പൈങ്കുനി ഉത്ര മഹോത്സവത്തിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറി. സന്നിധാനം മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി പി.ജി. മുരളി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഇന്നലെ രാവിലെ 8.24നായിരുന്നു കൊടിയേറ്റ്. 23വരെ എല്ലാദിവസവും രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, ഉത്സവബലി, പടിപൂജ, മുളപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. 24നാണ് പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. 25ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കുംശേഷം പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര. ആറാട്ടിനുശേഷം ഗണപതികോവിലിലേക്ക് എഴുന്നള്ളത്ത്. വൈകിട്ട് സന്നിധാനത്ത് മടങ്ങിയെത്തിയശേഷം കൊടിയിറക്കും.