മല്ലപ്പള്ളി: ആധാരം എഴുത്തുകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരിഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിനോദ് വി.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇല്യാസ് വായ്പ്പൂര് , ജില്ലാ കൗൺസിലംഗംഎം. ആർ.രാജശേഖരൻ നായർ ,തോമസ് ഏബ്രഹാം,നവാസ് ഖാൻ ,ടി. എ.വാസുക്കുട്ടൻ നായർ , അസീസ് റാവുത്തർ,ഗോപാലകൃഷ്ണ കുറുപ്പ്,കെ.പി.എം ഹബീബ്,രാജമോഹനൻ നായർ ,വിനോദ് കുമാർ .കെ.കെ,സാബു വി.മാത്യു, ഏബ്രഹാം മത്തായി,മറിയാമ്മ വി.പി,സി.ടി ജയശ്രീ, മിനിമോൾ,ടി.ജി. സോമൻ ,പി.വി. മാത്യു, സജികുമാർ ,ദേവദാസ് മണ്ണൂരാൻ,ശശികുമാർ ചെമ്പുകുഴി,തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.