മല്ലപ്പള്ളി : 2022- 2023 വാർഷിക പദ്ധതിയിൽപ്പെട്ട 40 ലക്ഷം രൂപ സ്പില്ലോവർ ആവുകയും നടപ്പ് സാമ്പത്തിക വർഷത്തിലെ പദ്ധതികൾ നാളിതുവരെ തുടങ്ങാതെയും പഞ്ചായത്തിലെ വാർഡുകളിൽ ജലവിതരണത്തിന്റെയും ജലജീവൻ മിഷന്റെ പൈപ്പ് പദ്ധതി താളം തെറ്റിയ അവസ്ഥയിൽ ജനങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാത്തതിലും ഊർജ്ജിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിൽ കോൺഗ്രസിന്റെ പാർലമെന്റ് പാർട്ടി നേതാവ് കൃഷ്ണകുമാർ മുളപ്പോൺ, വാർഡ് മെമ്പർമാരായ സുഗതകുമാരി, ജോബി പറങ്കാമൂട്ടിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. കോയിപ്പുറം സർക്കിൾ ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പൊലീസ് സമരവേദിയിൽ നിന്നും മെമ്പർമാരെ അറസ്റ്റ് ചെയ്തു.