പഴകുളം: പാസ് ജംഗ്ഷൻ - താന്നിവിളപ്പടി റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ടാർ ചെയ്യാതെ അവഗണനയുടെ പാതയിൽ കിടക്കുന്ന റോഡ് ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി ആറ് മാസം മുൻപ് വെട്ടിപ്പൊളിച്ചതാണ് തകരാൻ കാരണം. രാത്രിയാത്രയ്ക്ക് യോഗ്യമല്ലാത്ത റോഡിൽ നിരന്തരം അപകടം പതിവാണ്. കുത്തനെ കിടക്കുന്ന റോഡിൽ മഴക്കാലമായാൽ വെള്ളം കുത്തിയിറങ്ങി റോഡ് പൊളിയുവാനുള്ള സാദ്ധ്യത ഉള്ളതിനാൽ ടാറിംഗിനോടൊപ്പം ഇരുവശങ്ങളിലും ഓടകൾ കൂടി പണിയെണ്ടതും ആവശ്യമാണ്. പഴകുളത്തെ പ്രമുഖ എൻ.ജി.ഒ ആയ പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മുന്നിൽ കൂടെയുള്ള റോഡ് എത്രയും വേഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
.............................
മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, സാധാരണക്കാരും അടക്കം നിരവധി ആളുകൾ നിത്യേന സന്ദർശിക്കുന്ന റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണം.
എം.ജി രാജു
(പാസ് സെക്രട്ടറി)
............................
റോഡ് ടാറിംഗിനായി പഞ്ചായത്തിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുൻപ് ചെയ്ത ജോലികളുടെ ബില്ലുകൾ മാറാത്തത് കാരണം പുതിയ വർക്കുകൾ കോൺട്രാക്ടർമാർ ഏറ്റെടുക്കാത്തതാണ് ടാറിംഗ് വൈകാൻ കാരണം. എത്രയും പെട്ടെന്ന് പരിഹാരം കാണും.
റോസമ്മ സെബാസ്റ്റ്യൻ
(വാർഡ് മെമ്പർ)
....................................
അറ്റകുറ്റപ്പണി നടത്തിയിട്ട് 8 വർഷം