snack-
മുണ്ടൻകാവിലെ കോടിയാട്ടുകര റേ റോഡിൽ നിന്നും പിടികൂടിയ പെരുംപാമ്പ്

ചെങ്ങന്നൂർ: മുണ്ടൻകാവ് - കോടിയാട്ടുകര റോഡിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാത്രി 11 ന് കോടിയാട്ടുകര റോഡിൽ കാവിന് സമീപത്തെ ട്രാൻഫോമറിന്റെ ഭാഗത്തെ റോഡിൽ ബൈക്ക് യാത്രക്കാരനാണ് പെരുമ്പാമ്പിനെ കണ്ടത്. - സമീപ വാസിയായ സനലിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് കെയർ ടേക്കർ ചെങ്ങന്നൂർ, പൂമല, പറങ്കാംമൂട്ടിൽ സാം ജോണെത്തി പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറുകയായിരുന്നു. ആറടിയോടെ നീളമുണ്ട് പെരുമ്പാമ്പിന്. കാടു പിടിച്ചു കിടക്കുന്ന കാവിൽ മുള്ളൻ പന്നിയും മറ്റ് ഇനങ്ങളിൽപ്പെട്ട പാമ്പുകളും ഉള്ളതായി പ്രദേശവാസിയായ സനൽ പറഞ്ഞു.