തിരുവല്ല: എൽ.ഡി.എഫ് നിരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് യോഹന്നാൻ എം അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം പി.ഡി.മോഹനൻ, ജനതാദൾ സംസ്ഥാന എക്സിക്യുട്ടിവ് അംഗം അലക്‌സ് മണപ്പുറം, ജേക്കബ് മദനഞ്ചേരി, റോബി തോമസ്, പി.സി പുരുഷൻ എന്നിവർ സംസാരിച്ചു.