anil

പന്തളം : ഉളനാട് ക്ഷേത്രത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി ഇന്നലെ രാവിലെ സന്ദർശനം നടത്തി. മീനമാസത്തിലെ രോഹിണി ദിനമായ ഇന്നലെ ക്ഷേത്രത്തിൽ മഹാസുദർശന ലക്ഷ്യപ്രാപ്തിപൂജ ചടങ്ങുകളിൽ പങ്കെടുത്തു. ക്ഷേത്രഭരണ സമിതി ഭാരവാഹികളും ഭക്തരും സ്വീകരണമൊരുക്കി. ബി.ജെ.പി ജില്ല സെക്രട്ടറി റോയ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.