17-pdm-bjp-counseller
പന്തളം നഗരസഭ സെക്രട്ടറി ഇ.ബി. അനിതയ്ക്ക് നഗരസഭ കൗൺസിലർമായ കെ.വി. പ്രഭ, ജെ. കോമളവല്ലി എന്നിവർ നിവേദനം നൽക്കുന്നു.

പന്തളം : പന്തളം നഗരസഭയിൽ വസ്തുനികുതി,കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള അമിത നികുതി പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയിലെ രണ്ട് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിലെ കെ.വി. പ്രഭ, ജെ.കോമളവല്ലി, എന്നിവരാണ് നഗരസഭാ സെക്രട്ടറി ഇ.ബി. അനിതയ്ക്ക് ഇന്നലെ നിവേദനം നൽകിയത്. നഗരസഭാ ചട്ട പ്രകാരം യാതൊരു കുടിശ്ശികയും 3 വർഷത്തിന് മുമ്പുള്ളത് പിരിച്ചെടുക്കാൻ പാടില്ലെന്നിരിക്കെ 2016 മുതലുള്ള കൂടിശ്ശിക ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും ഒഴിവാക്കണമെന്നും കെ.സ്മാർട്ട് വഴിയുള്ള നികുതി കൊള്ള അവസാനിപ്പിക്കണമെന്നും നികുതി/ലൈസൻസ് എന്നിവയുടെ പേരിൽ വ്യാപാരികളുടെ മേൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.