റാന്നി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ബ്ലോക്ക്‌ സെക്രട്ടറി റെജി ഐരാണിത്തറയുടെ പതിനെട്ടാമത് അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ടി.കെ. സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റിങ്കു ചെറിയാൻ, ജെസി അലക്സ്‌, എ.ടി ജോയിക്കുട്ടി, അന്നമ്മ തോമസ്, ഷിബു ചുങ്കത്തിൽ, ഷേർളി ജോർജ്, സോമശേഖര കർത്താ, ഉഷ തോമസ് എന്നിവർ പ്രസംഗിച്ചു.