പത്തനംതിട്ട: എൽ. ഡി. എഫ്. സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ വിജയത്തിനായി ഓട്ടോ തൊഴിലാളികളും രംഗത്ത്. ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) പത്തനംതിട്ട ഏരിയ കൺവെൻഷൻ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. എം. എൻ. മനോഹരൻ, സുദർശൻ, ഇ. കെ.ബേബി, കെ. വൈ.ബേബി എന്നിവർ സംസാരിച്ചു. തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാവ് പ്രസാദ് പുളിമുക്കിനെ ആദരിച്ചു.