atm

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചു. ജലദൗർലഭ്യതയുണ്ടാകുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാൽ അഞ്ച് ലിറ്റർ ശുദ്ധീകരിച്ച സാധാരണ വെള്ളവും കിട്ടുന്ന രണ്ട് കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കുറ്റൂരിൽ വാട്ടർ എ.ടി.എം മാത്യു ടി.തോമസ് എം.എൽ.എയും നെടുമ്പ്രത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാനും പദ്ധതി ഉദ്ഘാടനം ചെയ്തു.