18-mannam-library
പന്തളം എൻ എസ് എസ്സ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ ആരംഭിച്ച മന്നം റഫറൻസ് ലൈബ്രറി യുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിക്കുന്നു

പന്തളം: പന്തളം എൻ.എസ് എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ ആരംഭിച്ച മന്നം റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. എൻ.എസ് എസ് ജനറൽ സെക്രട്ടറി യുടെ നിർദ്ദേശം അനുസരിച്ച് ആരംഭിച്ച ലൈബ്രറിയിൽ സമുദായാചാര്യൻ മന്നത്ത് പദ്മനാഭനെ സംബന്ധിച്ച എല്ലാ പുസ്തകങ്ങളും ലഭ്യമാണ്. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ പദ്മകുമാർ, പ്രതിനിധി സഭാംഗങ്ങളായ എ.കെ വിജയൻ, ശ്രീധരൻപിള്ള, അഡ്വ.പറന്തൽ രാമകൃഷ്ണപിള്ള യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. രാജേന്ദ്രനുണ്ണിത്താൻ, വനിത യൂണിയൻ പ്രസിഡന്റ് ജി.സരസ്വതിയമ്മ, യൂണിയൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.