18-keraseed
കേര തൈകളുടെ വിതരണ ഉദ്ഘാടനം കുളനട ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്. പി. ആർ മോഹൻദാസ് നിർവഹിക്കുന്നു

പന്തളം:കുളനട പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉത്പാദിപ്പിച്ച കേര തൈകളുടെ വിതരണ ഉദ്ഘാടനം കുളനട ഞ്ചായത് വൈസ് പ്രസിഡന്റ്. പി.ആർ മോഹൻദാസ് നിർവഹിച്ചു. 3500 കേര തൈകളാണ് തൊഴിലുറപ്പ് പദ്ധതി വഴി ഉത്പാദിപ്പിച്ചത്. വാർഡ് മെമ്പർ ബിജു പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ ദേവാ, വാർഡ് മെമ്പർ വിനോദ് കുമാർ, പന്തളം ബ്ലോക്ക് ജോ. ബി.ഡി.ഒ അമ്പിളി, പഞ്ചായത് സെക്രട്ടറി അംബിക സി,അസിസ്റ്റന്റ് സെക്രട്ടറി ചാന്ദിനി ഉദ്യോഗസ്ഥരായ അഭിഷേക്, വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ മേറ്റും മാർ എന്നിവരും സന്നിഹിതരായിരുന്നു. കേര തൈകൾ കുളനട ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി വരും ദിവസങ്ങളിൽ നൽകും.