18-lunch
പറന്തൽ ലഞ്ച് ബെൽ ഓഫീസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദി ലക്ക് ലഞ്ച് ക്യാരിയർ നൽകി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിൽ എത്തുന്ന പദ്ധതിയാണ് ' ലഞ്ച് ബെൽ ' ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തി തൊഴിൽ നൽകുന്നു. സർക്കാർ ഓഫീസിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട ഉച്ച ഭക്ഷണം ലഞ്ച് ക്യാരിയറിൽ ഓർഡർ അനുസരിച്ച് അടുത്ത് എത്തിക്കുന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലെ സഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പറന്തൽ ലഞ്ച് ബെൽ ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദി ലക്ക് ലഞ്ച് ക്യാരിയർ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ പ്രീയാ ജ്യോതികുമാർ, വി.പി വിദ്യാധരപണിക്കർ, അംഗങ്ങളായ പൊന്നമ്മ വർഗീസ്, ശ്രീവിദ്യ, രാജി പ്രസാദ്, ശ്രീദേവി, ബിന്ദു, അജിത് കുമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.