പത്തനംതിട്ട : കോളേജ് റോഡിൽ പുളിമൂട്ടിൽ ബിൽഡിംഗിൽ ആരംഭിച്ച പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാം അദ്ധ്യഷത വഹിച്ചു. ചിറ്റയം ഗോപകുമാർ, മന്ത്രി വീണാ ജോർജ്, എൽ. ഡി. എഫ്. നേതാക്കളായ എ.പത്മകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, എസ്.നിർമ്മലാദേവി, കെ.സി രാജഗോപാലൻ, പ്രൊഫ.ടി.കെ.ജി നായർ, പി.കെ ജേക്കബ്. രാജു നെടുവമ്പുറം.അഡ്വ.കെ.അനന്തഗോപൻ,അഡ്വ.ഫിലിപ്പോസ് തോമസ്, എൻ.സജികുമാർ, മുഹമ്മദ് സാലി. ബിജു മുസ്തഭ.അഡ്വ.സക്കീർ ഹുസൈൻ, മാത്യു മരോട്ടിമുട്ടിൽ,കുര്യൻ മടയ്ക്കൽ, ടി.വി.സ്റ്റാലിൻ നൗഷാദ് കണ്ണങ്കര, നിസ്സാർനൂർമഹൽ തുടങ്ങിയവർ സംസാരിച്ചു.