കോഴഞ്ചേരി : കോഴഞ്ചേരി യൂണിയനിലെ 95-ാം എസ്.എൻ.ഡി.പി. വെള്ളിയറ ശാഖാ വാർഷിക പൊതുയോഗം യൂണിയൻ വൈസ്പ്രസിഡന്റ് വിജയൻ കാക്കനാടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു.
ശാഖാ സെക്രട്ടറി അനിതാ രാജൻ 2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനറിപ്പോർട്ടും വരവ് ചിലവ് കണക്കും ബാക്കി പത്രവും അവതരിപ്പിച്ചു . തുടർന്ന് 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ച് പാസാക്കി.
യൂണിയൻ കൗൺസിലർമാരായ സുഗതൻ പൂവത്തൂർ, സിനു എസ്.പണിക്കർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ 'വനിതാ സംഘം വെള്ളിയറ യൂണിറ്റ് പ്രസിഡന്റ് വത്സല ശശി, ശാഖാ പ്രസിഡന്റ് പ്രഭുലാൽ, പ്രസിഡന്റ് ആർ.അജിത്ത് എന്നിവർ സംസാരിച്ചു.