അടൂർ : ബൈക്കിടിച്ച് കാൽനടയാത്രികനായ വൃദ്ധൻ മരിച്ചു. തിരുവനന്തപുരം ചെങ്കൽച്ചൂള സ്വദേശി, അടൂർ പഴകുളം മുകളുവിള തെക്കേതിൽ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുൾ റഹിം (71) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിന് പഴകുളം മേട്ടുംപുറം ജംഗ്ഷനു സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അബ്ദുൾ റഹിമിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.