udf
യൂഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ വി.ഡി.സതീശൻ ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.പി.എം ബി.ജെ.പിയെ ഭയന്ന് ജീവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായിയും അണ്ണനും തമ്പിയുമാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുടെ രാജ്യമായി ഇന്ത്യ മാറി. പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തകകൾക്ക് വിറ്റഴിക്കുകയാണ്. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ രണ്ട് തവണ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. വെള്ളക്കരം വർദ്ധിപ്പിച്ചു. കെട്ടിടനികുതി കുത്തനെ കൂട്ടി. ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. എല്ലാ സർക്കാർ സേവനങ്ങൾക്കും നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ്, അബ്ദുൽ റഹ്മാൻ രണ്ടത്താണി, സി.പി.ജോൺ, എ.എ.അസീസ്,വി.ജെ. ലാലി,എ.വി.താമരാക്ഷൻ, ജേക്കബ് എബ്രഹാം,രാജൻ കണ്ണാട്ട്,പി.സി.വിഷ്ണുനാഥ് എം.എൽ.എ,കെ. സണ്ണിക്കുട്ടി, പ്രകാശ് മൈനാഗപ്പള്ളി,കോശി എം.കോശി,എം. മുരളി,വാക്കനാട് രാധാകൃഷ്ണൻ,ബിന്ദു കൃഷ്ണ,കെ.പി. ശ്രീകുമാർ, ജോസി സെബാസ്റ്റ്യൻ,എ.എം.നസീർ,വാക്കനാട് രാധാകൃഷ്ണൻ, പി. ബാബു പ്രസാദ്,പി. രാജേന്ദ്രപ്രസാദ്,അഡ്വ.രഘുറാം എന്നിവർ പ്രസംഗിച്ചു