പന്തളം: മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. 24ന് സമാപിക്കും. 21ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചനയും മാതൃപൂജയും. 22ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 24ന്. വൈകിട്ട് 4ന് അവഭൃഥസ്‌നാനം. 7ന് തിരുവാതിര, തുടർന്ന് നൃത്തം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് പ്രഭാഷണം . 25 ന് ഉത്സവം. രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7ന് നവകം പഞ്ചഗവ്യം, ശ്രീഭൂതബലി . ഉച്ചയ്ക്ക് 1ന് ഉത്രസദ്യ. വൈകിട്ട് 4ന് നാമാർച്ചന, 6ന് സോപാനസംഗീതം, 7ന് മന്നം കാരുണ്യനിധി വിതരണം എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർ അനുഗ്രഹപ്രഭാഷണം നടത്തും. പന്തളം എസ്.എച്ച്.ഒ പ്രജീഷ് ശശി മുഖ്യാതിഥി ആയിരിക്കും. രാത്രി 8ന് തിരുമുമ്പിൽ സേവ, 9.45ന് നായാട്ടുവിളി, 10 ന് ഗാനമേള