luckdip
എസ്.എൻ.ഡി.പി.യോഗം 6326 തൈമറവുംകര ശാഖയുടെ ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിൻ്റെ ആദ്യവില്പന തിരുവല്ല യൂണിയൻ പ്രസിഡൻ്റ് ബിജു ഇരവിപേരൂരും യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിലും ചേർന്ന് നിർവ്വഹിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 6326-ാം തൈമറവുംകര ശാഖയിലെ ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ പ്രകാശനം നടത്തി. ശാഖാ പ്രസിഡന്റ് സിജു കാവിലേത്തിന്റെ അദ്ധ്യക്ഷതയിൽ തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരും യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലും ചേർന്ന് ആദ്യവില്പന നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ ജോ.സെക്രട്ടറി ശ്രീവിദ്യ, ശാഖാ സെക്രട്ടറി രാജേഷ് ശശിധരൻ, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ എം.കെ, മിനി വാസുദേവൻ, വനിതാസംഘം പ്രസിഡന്റ് ചിത്ര കാർത്തികേയൻ, വൈസ് പ്രസിഡന്റ് സൂര്യ ദിലീപ്, എന്നിവർ പ്രസംഗിച്ചു.