
പത്തനംതിട്ട : പത്തനംതിട്ട ബൈബിൾ കൺവെൻഷൻ മൂന്നാംദിനം കുർബാനയ്ക്ക് ജോസഫ് കുരുമ്പിലെത്ത് കോർ എപിസ്‌കോപ്പാ മുഖ്യകാർമികത്വം വഹിച്ചു. ക്രൈസ്തവ ജീവിതത്തിന്റെ ലക്ഷ്യം മഹത്വീകരണമാണ്. അതിന് വിശുദ്ധീകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോന്നി വൈദിക ജില്ലയിലെ പുരോഹിതൻമാർ കുർബാനയ്ക്ക് സഹകാർമ്മികരായിരുന്നു. ഡാനിയേൽ പൂവണ്ണത്തിൽ വചനശുശ്രൂഷ നിർവഹിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ ശുശ്രൂഷകൾ സമാപിച്ചു.
ഇന്ന് വൈകിട്ട് 4 ന് ജപമാല പ്രാർത്ഥനയോടെ ശുശ്രൂഷ ആരംഭിക്കും. കുർബാനയ്ക്ക് സീതത്തോട് വൈദിക ജില്ലയിലെ പുരോഹിതർ കർമികത്വം വഹിക്കും. നാളെ കൺവെൻഷൻ സമാപിക്കും.