തിരുവല്ല: കേന്ദ്ര സർക്കാറിന്റെ പൗരത്വ ബിൽ ജനാധിപത്യ ഇന്ത്യയെ വിഭജിക്കാനുള്ള രാഷ്ട്രീയ തന്ത്രവും ഇലക്ട്രൽ ബോണ്ട് അഴിമതി മറച്ചുപിടിക്കാനാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി മണലിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, സോമൻ കല്ലേലി, കെ.പി.രഘുകുമാർ, ടി.പി.ഹരി, സജി എം.മാത്യു, ബിന്ദു ജയകുമാർ,രാജൻ തോമസ്,രാജു സീതാസ്,ശ്രീകാന്ത്,എ.ജി.ജയദേവൻ, കെ.എ.അജിത്ത്, സിന്ധു കുമാരി,സുജ മാത്യു, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.