മല്ലപ്പള്ളി: എൽ.ഡി.എഫ് വായ്പ്പൂര് മേഖലാ കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്തു. നവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. റോഷൻ റോയി മാത്യു, ബിന്ദു ചന്ദ്രമോഹൻ, ബിനു ജോസഫ്, അനീഷ് ചുങ്കപ്പാറ, ഉഷാ ശ്രീകുമാർ, പി.പി സോമൻ, കെ.സുരേഷ്,അഡ്വ. സിബി മൈലേത്ത്,അലി ചീരങ്കുളം,ആനി രാജു,കെ.ആർ കരുണാകരൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി നവാസ് ഖാൻ (പ്രസിഡന്റ്), കെ സുരേഷ് (സെക്രട്ടറി),അഡ്വ. സിബി മൈലേത്ത്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.