ചെങ്ങന്നൂർ: വീടിന്റെ കാർ പോർച്ചിൽ കിടന്ന കാറിന്റെ ഗ്ലാസുകൾ അതികഠിനമായ ചൂടിൽ പൊട്ടിക്കീറി. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന് പിന്നിൽ കയ്യാലക്കകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗ്രാഫിക് ഡിസൈനറായ വി.വിനോദിന്റെ ആറു വർഷം പഴക്കമുള്ള ടാറ്റാ സിയാഗോ കാറിന്റെ ഗ്ലാസുകളാണ് കനത്ത ചൂടിൽ പൊട്ടിയത്. തിങ്കളാഴ്ച രാവിലെ 10.30 നോടെ വീടിനു പുറത്ത് ശബ്ദം കേട്ട് ഇറങ്ങി നോക്കുമ്പോഴാണ് സംഭവം കാണുന്നത്.