പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പാർലമെന്റ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം മൂന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി.ജെ കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സ്ഥാനാർത്ഥി ആന്റോ ആന്റണി , യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മനും ജില്ലാ കൺവീനർ എ. ഷംസുദ്ദീനും അറിയിച്ചു.