കോന്നി:അരുവാപ്പുലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് 40 കുടുംബങ്ങൾ സി.പി .എമ്മിൽ ചേർന്നു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. അരുവാപ്പുലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ദീദു അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്ജ്, ശ്യാംലാൽ, കെ ആർ ജയൻ, വർഗ്ഗീസ് ബേബി, രേഷ്മ മറിയം റോയി, സി കെ നന്ദകുമാർ, സി എൻ ബിന്ദു, കെ എസ് ശിവകുമാർ , ജെ നിസ്സാം, എസ് അനൂപ് എന്നിവർ സംസാരിച്ചു.