മാരൂർ : ഇളമണ്ണൂർ 2833-ാം നമ്പർ ആർ രാഘവൻ മെമ്മോറിയൽ എസ്. എൻ. ഡി. പി ശാഖാ ഭാരവാഹികൾ: ആർ രമേശ് (പ്രസിഡന്റ്), ബി. രാജൻ (വൈസ് പ്രസിഡന്റ് ), ടി.ജി രവി (സെക്രട്ടറി),ആർ. രഘു, സുജാതൻ, സോമൻ, ജയൻ, വത്സമ്മ രവി, സുജാത, സത്യഭാമ (കമ്മിറ്റിയംഗങ്ങൾ).
സുരേഷ്, യശോദ പൊടിയൻ, ബിനു പി (പഞ്ചായത്ത് കമ്മിറ്റി). ജഗദീശ്വപ്രസാദ് (യൂണിയൻ കമ്മിറ്റി). യോഗത്തിൽ അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ആർ. രമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി രാജൻ നന്ദിയും പറഞ്ഞു.