പത്തനംതിട്ട: അഭിഭാഷകരായ ബി. അരുൺ ദാസിനേയും എസ്. കാർത്തികയേയും കുടുംബാംഗങ്ങളേയും ആക്രമിച്ച സംഭവത്തിൽ ജില്ലാ ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രസിഡന്റ് ഷാം കുരുവിള അദ്ധ്യഷത വഹിച്ചു. സെക്രട്ടറി അഡ്വ. കിരൺ രാജ്, അഡ്വ.ടി.എച്ച് സിറാജുദ്ദീൻ, സരോജ് മോഹൻ, ഷബീർ അഹമ്മദ്, ബി.ദിനേശ്, എസ്. മോഹൻകുമാർ, പ്രിൻസ് പി. തോമസ്, സതീഷ് എ.കെ, ആശാ ചെറിയാൻ, മനോജ് കെ.എ, ജയരാജ് ഡി. ബിജു ബി.കെ എന്നിവർ പ്രസംഗിച്ചു.