തിരുവല്ല: കവിയൂർ എം.എം.എ എം.ഡി.എൽ.പി.സ്കൂൾ വാർഷികവും പഠനോത്സവം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.വർഗീസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ആതിര റ്റി.എം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമാദ്ധ്യാപിക മിനി.ഒ,​ ജേക്കബ് മാത്യു, പി.ടി.എ പ്രസിഡന്റ് സിബി ആഞ്ഞിലിത്താനം, എം.പി.ടി.എ പ്രസിഡന്റ് പോൾമി ഡിസൂസ, റിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വാർഷിക ആഘോഷത്തിന്റെയും പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വർഗീസ് ചെറിയാൻ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.