കിടങ്ങന്നൂർ: ആറന്മുള ചാഞ്ഞപ്ലാംമൂട്ടിൽ, തടത്തുകാലായിൽ ഡോ. ടി.എം. തോമസിന്റെ (റിട്ട. പ്രൊഫസർ, സെന്റ് തോമസ് കോളജ് കോഴഞ്ചേരി) ഭാര്യ ഗ്രേസി തോമസ് (വിജയമ്മ-73) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മാ പള്ളിയിൽ. കുളനട വടക്കേക്കര മേലത്തേതിൽ പാറയിരിക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: റൂബൻ തോമസ് (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, വിശ്വബ്രാഹ്മണ കോളജ്, വെച്ചൂച്ചിറ), റെയ്‌ന തോമസ് (അദ്ധ്യാപിക, ഡോ. മാർ തെയോഫിലോസ് സ്‌കൂൾ പുനെ), രിസ്പ തോമസ് (അസി. പ്രൊഫസർ, മന്നം മെമ്മോറിയൽ ട്രെയിനിങ് കോളജ്, വിളക്കുടി). മരുമക്കൾ: റാന്നി ചെറുതോൺ അഡ്വ. ജൂലി മാത്യൂസ് (നോട്ടറി), മാവേലിക്കര ഇടപ്പറമ്പിൽ ഷിബു ഏബ്രഹാം (പുനെ), കലയപുരം പാലത്തും തലയ്ക്കൽ സാജൻ വർഗീസ് (അസി. പ്രൊഫസർ, മാർത്തോമ്മാ കോളജ് ഓഫ് മാനേജ്‌മെന്റ്, പെരുമ്പാവൂർ).