19-sob-ravikumar
രവികുമാർ

അടൂർ: മരത്തിൽ നിന്നും വീണ് മരിച്ചു. അടൂർ പന്നിവിഴ അജിത് ഭവനത്തിൽ രവികുമാർ(46) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30​നാണ് സംഭവം. ഏഴംകുളം പ്ലാന്റേഷൻ മുക്കിനു സമീപത്തെ വീട്ടിൽ മരം മുറിക്കാൻ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ രവികുമാറിനെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: അജിത്, ആൻസി.