
കടമ്പനാട്: കോൺഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾക്ക് പ്രചാരണം നൽകാൻ ഐ.എൻ.ടി.യു.സി കടമ്പനാട് മണ്ഡലം പ്രവർത്തക സമ്മേളനം തിരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു, കടമ്പനാട് ദിലിപ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുഴിവേലിൽ , എം.ആർ .ജയപ്രസാദ്, ബിജിലിജോസഫ്, കൃഷ്ണകുമാർ, വിമലമധു, റെജി മാമൻ, എൻ. ബാലകൃഷ്ണൻ,എൻ.സുനിൽ കുമാർ, സരളാ ലാൽ, പാണ്ടിമലപ്പുറം മോഹനൻ, അനിൽകുമാർ, ലാൽകുമാർ, ബാബു കുട്ടൻ, വിനോദ്, സാബു, മധു എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി കടമ്പനാട് മണ്ഡലം പ്രസിഡന്റായി എം.ആർ.ജയകുമാർ ചുമതലയേറ്റു.