
റാന്നി: ആധാരമെഴുത്ത് തൊഴിൽ ഇല്ലാതാക്കി ടെംപ്ലേറ്റ് മോഡൽ പരിഷ്കരണം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയൻ യൂണിറ്റിന്റെ അഭിമുഖത്തിൽ റാന്നി സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.എൻ.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പൊഴിക്കാല ഉദ്ഘാടനം ചെയ്തു. പി.കെ രവീന്ദ്രൻ, മുജീബ് , എം.ബോസ്, മുംതാജ് എന്നിവർ സംസാരിച്ചു.